നീന്തല്‍ പഠിക്കാന്‍ എന്തെളുപ്പം.
പ്രത്യേകിച്ചും തപാലില്‍ കൂടിയും നീന്തല്‍ പഠിക്കാനുള്ള അവസരം ഉള്ളപ്പോള്‍.
എന്നാലും ഈ ഒഴുക്കിനെതിരേ നീന്തുക എന്നാല്‍ അതൊരു സംഭവം
തന്നെയാണേ..
അല്ല അതങ്ങനെയേ വരൂ..
ഞാന്‍ തന്നെ ഒരു വലിയ സംഭവമാകുമ്പോള്‍, ഒഴുക്കിനെതിരെയല്ലേ നീന്താന്‍ പറ്റൂ..
ഞങ്ങള്‍ക്ക് (ആരാ ഈ ഞങ്ങളെന്നു ചോദിക്കല്ലേ..ഞങ്ങളൊരു പ്രത്യേക നാട്ടുകാരാ.) ഒരു പൊതു സ്വഭാവം ഉണ്ടേ..
പുതുതായി ഒരു സ്ഥലത്തെത്തിയാല്‍ അവിടുത്തെ പ്രധാന കേഡിയെ നോട്ടമിടും.
എന്നിട്ടെന്തിങ്കിലും കാരണമുണ്ടാക്കി നാലാള് കാണ്‍കെ ഒരു കൈയ്യങ്കളിക്ക് വകുപ്പുണ്ടാക്കും.
അടി തട തുടങ്ങിയ മുറകളിലൊക്കേ നമ്മള്‍ക്കുള്ള പരിചയം വച്ച് വിജയി ആരായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ?
അതോടെ നമ്മള് പ്രസിദ്ധനായി..
"ദേ ആ പോണ വര്ക്കിയില്ലേ..അവനൊറ്റയ്ക്കാ ആ കേഡി വാസൂനേം സംഘത്തേം അടിച്ചിട്ടേ.."
ബലേ ഭേഷ്..
ഇത്രേയുള്ളൂ കാര്യം.
നാട്ടരൊക്കെ പിന്നെ നമ്മുടെ വഴിക്കു വന്നോളും.
ഒരു കൈയ്യകലത്തില്‍ ബഹുമാനത്തോടെ നിന്നോളും.
പിന്നെന്താ..സ്വന്തമായി വാറ്റിയെടുക്കുന്ന 'മറ്റവന്' അവന്മാര്ക്കും ഇച്ചിരെ കൊടുത്തേക്കണം.
നമുക്കാരാധകരായി..
ആശ്രിതരായി..
വെറുതേ വഴിയേ പോണോരും ഒന്നൊളിഞ്ഞു നോക്കൂം..
ഒരു നോക്ക് കാണാന്‍ പറ്റിയാലോ..
അടുത്ത തല്ല് ആര്‍ക്കിട്ടാണോ ആവോ..?
"വര്ക്കിയാരാ മോന്. എന്നാ ഒഴുക്കാണേലും ഒരു കുഴപ്പോമില്ല. ഒഴുക്കിനെതിരേ നീന്തി പരിചയമുള്ളോനാ.."
നാട്ടാര് തമ്മില്‍ തമ്മില്‍ അടക്കം പറയും.
ആരാധന മൂത്തോര് ചുവരിന്മേല് പോസ്റ്ററൊട്ടിക്കും..
അങ്ങനെ സ്ഥലത്തെ പ്രമാണിയും, കേഡിയുമായി ഒരേ സമയം വിലസാം.
പിന്നല്ലേ കളി.
വഴിയേ ചുമ്മാ പോണ നാണൂനേം , തൊമ്മിയേം വിരട്ടാം.
അവന്റെയൊക്കെ പുരയിടത്തിനു പുതിയ അതിരുകള്‍
നിര്‍ണ്ണയിക്കാം...
തൊട്ടാവാടീകളെ റാഗ് ചെയ്യാം..
പിന്നെ.പിന്നെ......
(..ഇനി പറയൂലാ..
അല്ലേല്‍ തന്നെ എനിക്കിതെന്നാതിന്റെ കേടാ..
വര്ക്കിച്ചേട്ടന് എന്നാ വേണേല്‍ കാണിച്ചോട്ടെ.
ഞാനെന്തിനാ അതിയാനെ കുറ്റം പറേന്നത്..
എന്നാലും ഓരോന്നൊക്കേ കേള്‍ക്കുമ്പോ വെറുതേ ചൊറിഞ്ഞു വരികാ..
ഇതൊരു രോഗമാണോ ചേട്ടാ..)
Tuesday, November 13, 2007
Subscribe to:
Post Comments (Atom)
3 comments:
നീന്തല്‍ കൊള്ളാമല്ലൊ!!!
:)
കൈ നനയാതെ മീന്‍ പിടിച്ച് ബോറടിച്ച് ഇരുന്നപ്പോളാണ് ഇതു കണ്ടത്.
ദേഹം നനയാതെ നീന്തല്‍ പഠിക്കാമെന്നു വിചാരിച്ചു വന്നതാ. വന്നപ്പോള്‍ കലക്കി.
Post a Comment