Thursday, November 1, 2007

എല്ലാം തികഞ്ഞ ബ്ലോഗപ്പന്‍ - അഭിമുഖം

ചോ: നമസ്കാരം. താങ്കളേക്കുറിച്ച് ഒന്നു ചോദിച്ചറിയാന്‍ വന്നതാ..

ഉ: പോയി നിന്റെ പണി നോക്ക്. ഒട്ടും നേരമില്ല. തൊട്ടാവാടികള്‍ക്കായി ഒരു ആക്ഷേപഹാസ്യപരമ്പര എഴുതുന്ന തിരക്കിലാ.

ചോ: പ്ലീസ്സ്..എന്നെ നിരാശനാക്കല്ലേ. അഞ്ചുമിനിറ്റ് മതി. നമുക്ക് വേഗം തീര്‍ക്കാം.മുന്ന് മാട്ടം പനങ്കള്ളും, ഒന്നരക്കിലോ പോത്തിറച്ചി ഉലര്‍ത്തിയതും കൊണ്ട് വന്നിട്ടുണ്ട്.

ഉ: എങ്കിലെട് . വേഗം തീര്‍ത്തു തരാം.

ചോ: അപ്പോള്‍ അഭിമുഖം?

ഉ: അതും വേഗം തീര്‍ത്തു തരം. ഒന്നു ചോദിക്കെടാ തെണ്ടീ..

ചോ: തെണ്ടിയെന്നു കേട്ടപ്പൊഴാ ഓര്‍ത്തത്. ബൂലോഗ പ്രതിഭ, ആക്ഷേപസാഹിത്യകാരന്‍, തൊട്ടാവാടികളുടെ ഗുരു, കാണ്ടാമ്രുഗത്തിന്റെ തൊലിക്കട്ടിയുള്ളവന്‍, കൊഞ്ജാണന്‍,മയി‌‌‌--ന്‍ തുടങ്ങി ഒട്ടേറെ പേരുകളിലാണല്ലോ താങ്കള്‍ ബൂലോഗത്ത് അറിയപ്പെടുന്നത്.

ഉ: അതേ..ബൂലോഗത്ത് എല്ലാം തികഞ്ഞവന്‍ ഞാനാണ്‌. ഇത്രയും പേരിലൊന്നും ഒതുക്കി നിര്‍ത്താവുന്നതല്ല എന്റെ വ്യക്തിത്വം.

ചോ: ബൂലോഗത്ത് തുറന്ന് വച്ചിരിക്കുന്ന ഏതൊന്നിനും പാരഡി പണിയുന്നത് താങ്കളുടെ ജന്മാവകാശമാണെന്ന് കേട്ടു.

ഉ:ഞാന്‍ പാരഡി എഴുതുന്നത് കൊണ്ടാണ് അവന്റെയൊക്കെ പോസ്റ്റുകള്‍ ആള്‍ക്കാര്‍ വായിക്കുന്നത്.സത്യം പറഞ്ഞാല്‍ ഇവനൊക്കെ പോസ്റ്റുന്നതിനു മുമ്പേ അതിന്റെ കരട് എനിക്ക് അയച്ചു തരാറുണ്ട്. പാരഡിയുണ്ടാക്കാനായി.

ചോ: താങ്കള്‍ ബ്ലോഗിലുള്ളവരെക്കുറിച്ച് ഇനിയൊന്നും എഴുതില്ലെന്നും , ധ്യാനം കൂടി നല്ലവനായി എന്നുമൊക്കെ കേട്ടിരുന്നല്ലോ?

ഉ: നീയെവിടെക്കിടന്ന കോപ്പനാടാ? വെളിവില്ലാത്തപ്പോള്‍ പലതും പറഞ്ഞെന്ന് വച്ച്.

ചോ: ആക്ഷേപഹാസ്യമെന്ന പേരില്‍ താങ്കള്‍ നടത്തുന്നത് വ്യക്തിഹത്യയാണെന്ന് പറയപ്പെടുന്നു.

ഉ: നീയാ തോട്ടിറമ്പിലെ ചാക്കോടെ മകനല്ലേ. അടുത്ത പോസ്റ്റില്‍ കാണിച്ചു തരാം.

ചോ:മലയാള ഭാഷയിലെ ഏറ്റവും ഉല്‍ക്രഷ്ടമായ സാഹിത്യശാഖ?

ഉ: സംശയമെന്താ പാരഡി തന്നെ. കവിത, നോവല്‍ , നാടകം ഇതൊക്കെ ആര്‍ക്കെങ്കിലും രസിക്കുമോ? ആള്‍ക്കാരെ രസിപ്പിക്കാനാണ്‌ ഞാന്‍ എഴുതുന്നത്.

ചോ: ആള്‍ക്കാരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുന്നതാണ്‌ മലയാളം ബ്ലോഗുലത്തെ പ്രതിസന്ധി എന്ന് താങ്കള്‍ അഭിപ്രായപ്പെട്ടല്ലോ?

ഉ: ഭ.!! കോപ്പേ.. ഞാനങ്ങനെ പലതും പറയും.ആവശ്യമില്ലാത്തൊന്നും ഇവിടെപ്പറയേണ്ട.

ചോ: തെന്നി വീഴാത്തോനെ ഉന്തിയിട്ടാണ് താങ്കള്‍ ആള്‍ക്കാരെ രസിപ്പിക്കുന്നത് എന്നൊരു പരാതിയുണ്ട്.

ഉ: ഈ പറയുന്നവന്മാരൊന്നും എന്നെ ഉന്തിയിടാന്‍ വരാത്തതെന്താ. ഞാനൊരച്ചായനാ. അങ്ങനെയൊന്നും വീഴത്തില്ല.

ചോ:ബ്ലോഗുലത്തിനുള്ള താങ്കളുടെ സംഭാവനകള്‍ ഒന്ന് ചുരുക്കിപ്പറയാമോ?

ഉ: അങ്ങനെ ചുരുക്കിയൊന്നും പറയാന്‍ പറ്റില്ല. ഒത്തിരിയുണ്ട്. ഏകാധിപതിയെപ്പോലെ വിലസിയിരുന്ന അടപ്പൂരാനേയും കൂട്ടരേയും കെട്ടു കെട്ടിച്ചതാണ്‌ ഏറ്റവും പ്രധാനം. വനിതാബ്ലോഗര്‍ന്മാരുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചു. തൊട്ടാവാടികളായ ബ്ലോഗന്മാരെ റാഗ് ചെയ്ത് മിടുക്കരാക്കി. എല്ലാത്തിനും ഉപരിയായി പാരഡികളിലൂടെ ചില സ്രുഷ്ടികളെ റേപ്പ് ചെയ്ത് ഉല്‍ക്രുഷ്‌ടമാക്കി. ഞാനേ വെളുക്കോളം ഉറക്കമിളച്ചിരുന്നാണ്‌ ഈ സേവനമൊക്കെ ചെയ്യുന്നേ.എനിക്കേ കഞ്ഞിക്കുരു മേടിക്കാന്‍ പണി വേറെയുണ്ട്. ഇതെല്ലാം ഒരു തമാശ. പാവങ്ങള്‍ ബാക്കി ബൂലോഗവാസികള്‍ ബ്ലോഗു കൊണ്ടാ ജീവിക്കുന്നേ.

ചോ: ഒരു ചോദ്യം കൂടി...

ഉ: കള്ള ....മോനേ. കള്ളും, പോത്തും തീര്‍ന്നത് കണ്ടില്ലേ? വേഗമെണീറ്റ് പൊക്കോ.തന്തക്കു വിളി കേള്‍ക്കെണ്ടേല്‍..ഞാന്‍ പോയി ഒരു പാരഡി കൂടി എഴുതട്ടെ.

1 comment:

Anonymous said...

ഠേ.
ഇന്നാ നിനക്കൊരു തേങ്ങായിരിക്കട്ടേ..
ഠേ..ഠേ..
ഇതു നിന്റെ ചെവിക്കുറ്റിക്ക്...നിനക്കിതെന്നാത്തിന്റെ കേടാ