Wednesday, November 21, 2007

ബൂലോഗ അച്ചായന്‍

ബൂ‍ലോഗത്താകമാനം നിരവധി അച്ചായന്മാര്‍ വിലസി നടപ്പുണ്ടെങ്കിലും
ബൂലോഗ അച്ചായന്‍ എന്ന് വിശേഷണം ചേരുന്ന ഒരാളേയുള്ളൂ.
അച്ചായനെന്നാല്‍ കള്ളും പെണ്ണും വീക്കെനെസ്സുള്ള..
ഇത്തിരി ചങ്കൂറ്റം കൂടുതലുള്ള നസ്രാണിയെന്നാണ്‌ പഴമൊഴി.
ചങ്കൂറ്റം, ക്രിയേറ്റിവിറ്റി. ഇതും രണ്ടും ചേര്‍ന്നാല്‍ നമ്മുടെ ബൂലോഗ അച്ചായനായി.
കാര്യം അതിയാന്‍ എഴുതുന്നത് തറസാഹിത്യം ആണെന്നാണ്‌
ബൂലോഗത്തെ ഞാനടക്കമുള്ള സ്വയം പ്രഖ്യാപിത സാംസ്കാരിക നായകന്മാരുടെ അഭിപ്രായം.
എങ്കിലോ ഒരു ദിവസമെങ്കിലും തറത്തരങ്ങള്‍ വായിക്കാതെ കിടന്നുറങ്ങുകയുമില്ല.

അച്ചായാ, കൊച്ചായ എന്നു വിളിക്കുന്ന കുറെയവന്മാരും ഈ അച്ചായനും ചേര്‍ന്ന്ബൂലോഗ സാഹിത്യം ഇടിച്ചു നിരത്തി എന്നാണ്‌ ഒരുത്തന്റെ പരാതി.
യാഹൂ കമ്പിഗ്രൂപ്പ് കഥകളും ഓണ്‍ലൈന്‍ ഫയര്‍ മാഗസിനും ഒളിച്ചിരുന്ന്‍ വായിക്കുന്ന അതേ രസത്തില്‍ ഈ അച്ചായത്തരങ്ങള്‍ ആസ്വദിക്കുകയും പിന്നെ അതിനെവിമര്‍ശിക്കുകേം ചെയ്യും.

ഇതൊക്കെ കാണമ്പോ തോന്നിപ്പോകുവാ ബൂലോഗത്തില്‍ വേറെയാരും ഒന്നും ചെയ്യുന്നില്ലെന്ന്..
അല്ലേല്‍ തന്നെ എനിക്കെന്നാ പണി.
അതിയാന്റെ രചനകളെ കീറി മുറിച്ച് വിമര്‍ശിക്കുവാന്‍ മാത്രം യോഗ്യനാണോ ഞാന്‍..
അശ്ലീലമാണേലും, അല്ലേലും അതിയാന് നല്ല ഹിറ്റ് കിട്ടുന്നുണ്ട്.
അസൂയ കൊണ്ടെനിക്കിരിക്കാന്‍ മേലേ..
എന്നാല്‍ പിന്നെ അതിയാനെ വിമര്‍ശിച്ചെഴുതിയാല്‍ എനിക്കും കിട്ടും കുറെ ഹിറ്റ്.
ഒരു അമ്പതില്‍ ഒന്നെങ്കിലും. അത്ര തന്നെ..

കാര്യം അതിയാനും അറിയാം , നമ്മള്‍ക്കുമറിയാം.
ശരാശരി മലയാളി ഇത്രയേയുള്ളൂയെന്ന്.
അയലോക്കത്തെ അവിശുദ്ധബന്ധങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് ആണവകരാറിനു കിട്ടുമോ അവോ.
"അച്ചായത്തരങ്ങള്‍ മഹാവഷള്‌..നമുക്കും കിട്ടണം കമന്റ്."

ഒരു പണിയില്ലാത്തനെപ്പോലെ ദിനവും പോസ്റ്റിടൂന്ന അച്ചായന്‍ നീണാല്‍ വാഴട്ടെ.
ഹാ ഹാ..ഹീ ഹീ..
വട്ടാണേ വട്ടാണേ..എനിക്കു വട്ടാണേ..

18 comments:

simy nazareth said...

വൌ വൌ. എന്താ പോസ്റ്റ്. ഞാന്‍ തേങ്ങ ഉടയ്ക്കുന്നു. ടേയ്.. സോറി ഠേ...

ഏ.ആര്‍. നജീം said...

വട്ടാണേ വട്ടാണേ..എനിക്കു വട്ടാണേ..

ഓഹോ..അപ്പോ മുന്‍‌കൂര്‍ ജാമ്യവും എടുത്തു അല്ലേ

G.MANU said...

ee paranja achayan njaan aaNo karthave :)

Anonymous said...

എടാ പൊട്ടാ, നീയൊക്കെ അസൂയ മൂത്ത് അയാള്‍ക്ക് എത്ര ഹിറ്റുണ്ടെന്ന് ഓരോ അഞ്ചു മിനിറ്റിലും നോക്കിനോക്കിയാ ഇത്രയും ഹിറ്റുണ്ടാവുന്നേ..ഞാന്‍ ബെറ്റ് വക്കാം സ്ഥിരമായി വായിക്കുന്ന ഒരു പത്ത് പതിനഞ്ച് പേര്‍ ദിവസവും ഒരു 10 പ്രാവശ്യം വീതം അവിടെ പോയി നോക്കാറാറുണ്ട് പുതിയ പോസ്റ്റുണ്ടോ എന്നും, കമന്‌റുകള്‍ കാണാനും. പിന്നെ നിന്നേപ്പൊലുള്ളവന്‍ ഹിറ്റ് നോക്കാനും.
അയാളുടെ മിക്ക പോസ്റ്റുകളും അറുബോറാണ്.

Anonymous said...

ഇതിനൊക്കെ(ഹിറ്റ്) ആര്‍ക്കാ അസൂയ.
പോസ്റ്റ് കണ്ട് എനിക്കിതു പോലെ എഴുതാന്‍ പറ്റുന്നില്ലല്ലൊ എന്ന അസൂയപ്പെടുകയാ വേണ്ടത്.
അതല്ല ചവറാണേന്ന് തോന്നിയാല്‍ എന്തു പറയാന്‍ !!! പിന്നെ വായിക്കാനേ പോവരുത്.

Anonymous said...

ഡേയ്..ചുമ്മാ പോയി വായിച്ചു രസിക്കടേയ്.
കാശുമുടക്കൊന്നും ഇല്ലല്ലോ..
നിനക്കും ഹിറ്റ് വേണേല്‍ ചുമ്മാ “ആന്‍സിയുടെ അറിയാക്കഥകള്‍“ എന്ന പേരില്‍ ഒരു പൈങ്കിളി എഴുതടേ.

Anonymous said...

അണ്ണാ, പൈങ്കിളിക്കഥകള്‍ വേറേം ഉണ്ടല്ലോ..അവിടൊന്നും ഇത്ര തിരക്കു കാണുന്നില്ല. ഇവിടെ എന്താ പ്രത്യേകത. ഇയാളെ അച്ചായാ , കൊച്ചായാ എന്നൊക്കെ വിളിച്ചു പൊക്കി വിട്ടാല്‍ ഒത്താല്‍ തന്റെ പേരും, ബ്ലോഗും പത്രമുത്തശ്ശിയില്‍ വന്നേക്കും എന്ന പ്രതീക്ഷ മാത്രം. ബൂലോഗം അച്ചടി മാധ്യമത്തിന്റെ പിന്നാലെ എന്ന് ടിയാന്‍ തന്നെ മുറവിളി കൂട്ടുന്നതും ഈ ചെരുപ്പുനക്കികളുടെ ആധിക്യം മൂലമായിരിക്കും.

Anonymous said...

പത്രത്തില്‍ വരുന്നതു നോക്കിയാണോ എല്ലാവരും ബ്ലോഗ് വായിക്കുന്നേ.അതിയാന്‍ പത്രത്തില്‍ എഴുതുന്നത് എങ്ങും തൊടാതെ വിഴുങ്ങുവരാണോ എല്ലാവരും?

ബി-ലോകം said...

അച്ചായോ...
ഈ കച്ചോടക്കാരുടെ ആശംശകള്‍.

Anonymous said...

അയ്യോ കഷ്‌ടം !!
ഇവനാണോ അച്ചായന്‍?
നല്ല പക്കാ അച്ചായന്‍ സ്‌റ്റൈല്‍ കഥയെഴുതുന്ന ഒരു അച്ചായനേ ഈ ബൂലോഗത്തുള്ളൂ.
അതാ ഷാപ്പും, പ്രണയവും കൂടിക്കുഴഞ്ഞ കഥകളെഴുതുന്ന ഭരണങ്ങാനം കാരന്‍ ആണ്.
അതിയാനും അച്ചടിമാധ്യമത്തിലായത് ഒരു കുറവായി കാണുന്നില്ല. ഇതൊരു ചെരുപ്പുനക്കലുമല്ല. ഇഷ്‌ടായി.അത്ര തന്നെ.

Anonymous said...

ആ അച്ചായനെ പോലെ ഒരു കച്ചടയെ ബൂലോകം കണ്ടിട്ടില്ല. അവന്‍ എഴുതുന്നത് പൈങ്കിളിയാണെന്നു പറയുന്നത് നല്ല പൈങ്കിളി എഴുതുന്നവരെ അപമാനിക്കലാണ്. ആ അച്ചായന്റെ ബൂലോകത്തേക്കുള്ള വരവും പിടിച്ചു നില്‍ക്കാനുള്ള തന്ത്രപ്പാടില്‍ കാണിച്ച തെമ്മാടിത്തരങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ മഹാനെ പോലെ ഒരു അവസരവാദിയെ ബൂലോകം കണ്ടിട്ടില്ല.
അവനെ കുറിച്ച് എഴുതുന്ന വാക്കുകള്‍ പോലും കഴുകി വേണം വായിക്കാന്‍.

Anonymous said...

അച്ചാച്ചായോ,
അത്രയും വേണോ? ഇത്തിരി മാനുഷിക പരിഗണന കൊടുത്തൂടേ. അല്ലേലും അനൊണിമസ്സായും , കള്ളപ്പേരിലും ഒളിച്ചിരിന്നു തന്തയ്ക്കു വിളിക്കുന്ന നിങ്ങളേക്കാള്‍ ഭേദമാ അയാള്‍. നിനക്കൊക്കെ ധൈര്യമുണ്ടോ സ്വന്തം പേരില്‍ എഴുതാന്‍?

Anonymous said...

അതു കൊള്ളാം.
ഈ പറയുന്നവന്‍ പിന്നെ സ്വന്തം പേരിലാണല്ലൊ താങ്ങുന്നത്.

Anonymous said...

തല്ലു തുടങ്ങിയോ,
ഈ അനോണിമസ് ഓപ്ഷന്‍ എടുത്തുകളഞ്ഞാല്‍
10 രൂപാ തരാം.

Anonymous said...

വര്‍ക്കി നിന്റെ അപ്പന്‍ പറഞ്ഞതു തന്നെയാണ് എനികും പറയാനുള്ളത്. വര്‍ക്കിത്തരങ്ങള്‍ ഇറക്കല്ലെ ഇവിടെ!

Anonymous said...

അച്ചച്ചായോ,
അപ്പന്‍ പറഞ്ഞതു കാര്യം.
നീ ഒരു വെളിവില്ലാത്തൊനാ.
പേരില്‍ മാത്രം അച്ചായന്‍ എന്നെഴുതീട്ട് കാര്യമില്ല.
തന്റേടം വേണം.
സ്വന്തം പേരു പറയാനും.
തന്തേടെ പേരു പറയാനും..

Anonymous said...

ഇത് കഥാനായകന്‍ സിനിമ പോലെയാണോ.
തന്തേടെ പേരു പറഞ്ഞ് കളിക്കാന്‍

യാരിദ്‌|~|Yarid said...

Hats off.............nikrishta jeevi..;)