Tuesday, November 13, 2007

ബ്ലോവിശേഷം-(പുതിയ നിയമം)

വി: ബ്ലൊമസ്സുകുട്ടിയുടെ ബ്ലൊവിശേഷം- നൂറ്റിയെഴുപത്തൊമ്പതാം അദ്ധ്യായം.
“ ഇത് ഞാന്‍ നിങ്ങള്‍ക്കായി അരുളിച്ചെയ്യുന്ന പ്രത്യാശയുടെ പുതിയ വചനം.
നിങ്ങള്‍ ബൂലോഗത്തെ യാഥാസ്തിക ബ്ലോഗര്‍മാരെപ്പോലെ ആകരുത്.
എന്തെന്നാല്‍ അവരോ തങ്ങളുടെ തൊണ്ണൂറ്റൊമ്പത് ബ്ലൊഗുകളേയും അഗ്രഗേറ്ററില്‍ ഉപേക്ഷിച്ച്, പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ ഒരു പോസ്റ്റിനെ ഓര്‍ത്ത് വിലപിക്കുന്നു.

അവരോ ജനപക്ഷത്തെ തുറന്നു കാട്ടാതെ അച്ചടി മാധ്യമത്തില്‍ പേരു വരുന്നതും കാത്തിരിക്കുന്നു.
ഞാന്‍ സത്യം സത്യമായീട്ട് നിങ്ങളൊടു പറയുന്നു, ഇവന്റെയൊക്കെ പേര് വാരികകളില്‍ വരുന്നത്
ഒട്ടകം സു‍ചിക്കുഴയില്‍ക്കൂടി കടക്കുന്നതിലും ബുദ്ധിമുട്ടിയാണ്. അച്ചടി മാധ്യമത്തില്‍ പരാമര്‍ശിക്കപ്പെടും മുംമ്പ് മേല്‍പ്പറഞ്ഞവന്മാര്‍ വാ‍യനക്കാ‍ര്‍ ഒന്നുമില്ലാതെ ഈച്ചയാട്ടി ഇരുന്നതായിട്ട്
നമുക്ക് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നതാണ്.

ആകയാല്‍ നിങ്ങള്‍ എന്റ്റെ പാത പിന്തുടരൂ.
നിങ്ങള്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയും പിന്‍വലിക്കാതെ തന്നെ ചിലപ്പോള്‍ ലംഘിക്കുകയും ചെയ്യൂ.
നിങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് വദംവശരാകരുതെന്നപോലെ അവരെ വിമര്‍ശിക്കാനും പോവരുത്.
അവര്‍ ഭാഷാവരം ലഭിച്ചവര്‍ !!!
സാധാ ബ്ലോഗര്‍മാരുടെ മേത്ത് കുതിര കേറൂ. തന്തയ്ക്കു വിളിക്കൂ..
അവരുടെ പോസ്റ്റുകളെ വിക്രുതമാക്കി പുനരവതരിപ്പിക്കൂ. “

വി: ബ്ലോമസ്സുകുട്ടിയുടെ ഉപദേശങ്ങള്‍ ഈയ്യുള്ളവന്‍ ശിരസ്സാ വഹിക്കുന്നു. പ്രഖ്യാപനങ്ങള്‍ അടിയനും ലംഘിക്കൂന്നു.

ബ്ലൊമ്മേന്‍ !!!!



4 comments:

യാരിദ്‌|~|Yarid said...

ഗൊള്ളാം...........ഇഷ്ട്ടപെട്ടു.....

ശ്രീ said...

ബ്ലൊമ്മേന്‍ !!!

asdfasdf asfdasdf said...

അപ്രകാരം തന്നെ ബ്ലോഗ് എടുത്ത് മറ്റു ബ്ലോഗര്‍മാര്‍ക്ക് നല്‍കിക്കൊണ്ട് അരുള്‍ ചെയ്തു. ഇത് എന്റെ ബ്ലോഗാകുന്നു. വായിച്ചു നോക്കാതെ കമന്റിടുവിന്‍.

ബ്ലോമേന്‍..

നികൃഷ്‌ടജീവി said...

മേന്‌നേ,
കമന്റ് രസിച്ചൂ‍ട്ടോ..
ഒത്തിരി...