Wednesday, November 21, 2007

ബൂലോഗ അച്ചായന്‍

ബൂ‍ലോഗത്താകമാനം നിരവധി അച്ചായന്മാര്‍ വിലസി നടപ്പുണ്ടെങ്കിലും
ബൂലോഗ അച്ചായന്‍ എന്ന് വിശേഷണം ചേരുന്ന ഒരാളേയുള്ളൂ.
അച്ചായനെന്നാല്‍ കള്ളും പെണ്ണും വീക്കെനെസ്സുള്ള..
ഇത്തിരി ചങ്കൂറ്റം കൂടുതലുള്ള നസ്രാണിയെന്നാണ്‌ പഴമൊഴി.
ചങ്കൂറ്റം, ക്രിയേറ്റിവിറ്റി. ഇതും രണ്ടും ചേര്‍ന്നാല്‍ നമ്മുടെ ബൂലോഗ അച്ചായനായി.
കാര്യം അതിയാന്‍ എഴുതുന്നത് തറസാഹിത്യം ആണെന്നാണ്‌
ബൂലോഗത്തെ ഞാനടക്കമുള്ള സ്വയം പ്രഖ്യാപിത സാംസ്കാരിക നായകന്മാരുടെ അഭിപ്രായം.
എങ്കിലോ ഒരു ദിവസമെങ്കിലും തറത്തരങ്ങള്‍ വായിക്കാതെ കിടന്നുറങ്ങുകയുമില്ല.

അച്ചായാ, കൊച്ചായ എന്നു വിളിക്കുന്ന കുറെയവന്മാരും ഈ അച്ചായനും ചേര്‍ന്ന്ബൂലോഗ സാഹിത്യം ഇടിച്ചു നിരത്തി എന്നാണ്‌ ഒരുത്തന്റെ പരാതി.
യാഹൂ കമ്പിഗ്രൂപ്പ് കഥകളും ഓണ്‍ലൈന്‍ ഫയര്‍ മാഗസിനും ഒളിച്ചിരുന്ന്‍ വായിക്കുന്ന അതേ രസത്തില്‍ ഈ അച്ചായത്തരങ്ങള്‍ ആസ്വദിക്കുകയും പിന്നെ അതിനെവിമര്‍ശിക്കുകേം ചെയ്യും.

ഇതൊക്കെ കാണമ്പോ തോന്നിപ്പോകുവാ ബൂലോഗത്തില്‍ വേറെയാരും ഒന്നും ചെയ്യുന്നില്ലെന്ന്..
അല്ലേല്‍ തന്നെ എനിക്കെന്നാ പണി.
അതിയാന്റെ രചനകളെ കീറി മുറിച്ച് വിമര്‍ശിക്കുവാന്‍ മാത്രം യോഗ്യനാണോ ഞാന്‍..
അശ്ലീലമാണേലും, അല്ലേലും അതിയാന് നല്ല ഹിറ്റ് കിട്ടുന്നുണ്ട്.
അസൂയ കൊണ്ടെനിക്കിരിക്കാന്‍ മേലേ..
എന്നാല്‍ പിന്നെ അതിയാനെ വിമര്‍ശിച്ചെഴുതിയാല്‍ എനിക്കും കിട്ടും കുറെ ഹിറ്റ്.
ഒരു അമ്പതില്‍ ഒന്നെങ്കിലും. അത്ര തന്നെ..

കാര്യം അതിയാനും അറിയാം , നമ്മള്‍ക്കുമറിയാം.
ശരാശരി മലയാളി ഇത്രയേയുള്ളൂയെന്ന്.
അയലോക്കത്തെ അവിശുദ്ധബന്ധങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് ആണവകരാറിനു കിട്ടുമോ അവോ.
"അച്ചായത്തരങ്ങള്‍ മഹാവഷള്‌..നമുക്കും കിട്ടണം കമന്റ്."

ഒരു പണിയില്ലാത്തനെപ്പോലെ ദിനവും പോസ്റ്റിടൂന്ന അച്ചായന്‍ നീണാല്‍ വാഴട്ടെ.
ഹാ ഹാ..ഹീ ഹീ..
വട്ടാണേ വട്ടാണേ..എനിക്കു വട്ടാണേ..

Tuesday, November 13, 2007

തിരനോട്ടം

ഞങ്ങള്‍ അടുത്തു തന്നെ പബ്ലിഷ് ചെയ്യാനുദ്ദേശിക്കുന്ന പോസ്റ്റുകള്‍ !!

1. ബ്ലൊഗാരിയച്ചനും ബ്ലൊഞ്ഞാടും - അഭിമുഖം

2.വാസന്തിയുടെ അവിശുദ്ധബന്ധങ്ങള്‍

3.ബ്ലരണിപ്പാട്ടുകള്‍ - ബ്ലോഗ് റീമേക്ക്

4.ഗ്രേസിയുടെ കൂടെ ഒരു സ്വര്‍ഗ്ഗയാത്ര

5.ബ്ലോട്ടന്‍ തുള്ളല്‍ - ബ്ലോഗ് റീമേക്ക്

6.കുഞ്ചന്‍ നമ്പ്യാരോട് ഒരു വാക്ക്

7.ഞാന്‍ നന്നായി - അലമ്പുകള്‍ക്ക് വിട

8.അമേരിക്കയും കൂട്ടാളികളും ഒരു അവലോകനം

9.മലയാളം ബ്ലോഗുകളുടെ നിലവാരത്തകര്‍ച്ച

10.അന്നൊരു രാത്രിയില്‍

11.ബ്ലഥകളി -ബ്ലോഗ് റീമേക്ക്

12.അന്നമ്മയും പള്ളിപ്പെരുന്നാളും

നിങ്ങള്‍ക്കും നീന്തല്‍ പഠിക്കാം.

നീന്തല്‍ പഠിക്കാന്‍ എന്തെളുപ്പം.
പ്രത്യേകിച്ചും തപാലില്‍ കൂടിയും നീന്തല്‍ പഠിക്കാനുള്ള അവസരം ഉള്ളപ്പോള്‍.

എന്നാലും ഈ ഒഴുക്കിനെതിരേ നീന്തുക എന്നാല്‍ അതൊരു സംഭവം
തന്നെയാണേ..

അല്ല അതങ്ങനെയേ വരൂ..
ഞാന്‍ തന്നെ ഒരു വലിയ സംഭവമാകുമ്പോള്‍, ഒഴുക്കിനെതിരെയല്ലേ നീന്താന്‍ പറ്റൂ..

ഞങ്ങള്‍ക്ക് (ആരാ ഈ ഞങ്ങളെന്നു ചോദിക്കല്ലേ..ഞങ്ങളൊരു പ്രത്യേക നാട്ടുകാരാ.) ഒരു പൊതു സ്വഭാവം ഉണ്ടേ..
പുതുതായി ഒരു സ്ഥലത്തെത്തിയാല്‍ അവിടുത്തെ പ്രധാന കേഡിയെ നോട്ടമിടും.
എന്നിട്ടെന്തിങ്കിലും കാരണമുണ്ടാക്കി നാലാള്‍ കാണ്‍കെ ഒരു കൈയ്യങ്കളിക്ക് വകുപ്പുണ്ടാക്കും.
അടി തട തുടങ്ങിയ മുറകളിലൊക്കേ നമ്മള്‍ക്കുള്ള പരിചയം വച്ച് വിജയി ആരായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ?

അതോടെ നമ്മള്‍ പ്രസിദ്ധനായി..
"ദേ ആ പോണ വര്‍ക്കിയില്ലേ..അവനൊറ്റയ്ക്കാ ആ കേഡി വാസൂനേം സംഘത്തേം അടിച്ചിട്ടേ.."
ബലേ ഭേഷ്..
ഇത്രേയുള്ളൂ കാര്യം.
നാട്ടരൊക്കെ പിന്നെ നമ്മുടെ വഴിക്കു വന്നോളും.

ഒരു കൈയ്യകലത്തില്‍ ബഹുമാനത്തോടെ നിന്നോളും.

പിന്നെന്താ..സ്വന്തമായി വാറ്റിയെടുക്കുന്ന 'മറ്റവന്‍' അവന്മാര്‍ക്കും ഇച്ചിരെ കൊടുത്തേക്കണം.
നമുക്കാരാധകരായി..
ആശ്രിതരായി..
വെറുതേ വഴിയേ പോണോരും ഒന്നൊളിഞ്ഞു നോക്കൂം..
ഒരു നോക്ക് കാണാന്‍ പറ്റിയാലോ..
അടുത്ത തല്ല് ആര്‍ക്കിട്ടാണോ ആവോ..?

"വര്‍ക്കിയാരാ മോന്‍. എന്നാ ഒഴുക്കാണേലും ഒരു കുഴപ്പോമില്ല. ഒഴുക്കിനെതിരേ നീന്തി പരിചയമുള്ളോനാ.."
നാട്ടാര്‍ തമ്മില്‍ തമ്മില്‍ അടക്കം പറയും.
ആരാധന മൂത്തോര്‍ ചുവരിന്മേല്‍ പോസ്‌റ്ററൊട്ടിക്കും..

അങ്ങനെ സ്ഥലത്തെ പ്രമാണിയും, കേഡിയുമായി ഒരേ സമയം വിലസാം.
പിന്നല്ലേ കളി.
വഴിയേ ചുമ്മാ പോണ നാണൂനേം , തൊമ്മിയേം വിരട്ടാം.
അവന്റെയൊക്കെ പുരയിടത്തിനു പുതിയ അതിരുകള്‍
നിര്‍ണ്ണയിക്കാം...

തൊട്ടാവാടീകളെ റാഗ് ചെയ്യാം..
പിന്നെ.പിന്നെ......

(..ഇനി പറയൂലാ..
അല്ലേല്‍ തന്നെ എനിക്കിതെന്നാതിന്റെ കേടാ..
വര്‍ക്കിച്ചേട്ടന്‍ എന്നാ വേണേല്‍ കാണിച്ചോട്ടെ.
ഞാനെന്തിനാ അതിയാനെ കുറ്റം പറേന്നത്‌..

എന്നാലും ഓരോന്നൊക്കേ കേള്‍ക്കുമ്പോ വെറുതേ ചൊറിഞ്ഞു വരികാ..
ഇതൊരു രോഗമാണോ ചേട്ടാ..)

ബ്ലോവിശേഷം-(പുതിയ നിയമം)

വി: ബ്ലൊമസ്സുകുട്ടിയുടെ ബ്ലൊവിശേഷം- നൂറ്റിയെഴുപത്തൊമ്പതാം അദ്ധ്യായം.
“ ഇത് ഞാന്‍ നിങ്ങള്‍ക്കായി അരുളിച്ചെയ്യുന്ന പ്രത്യാശയുടെ പുതിയ വചനം.
നിങ്ങള്‍ ബൂലോഗത്തെ യാഥാസ്തിക ബ്ലോഗര്‍മാരെപ്പോലെ ആകരുത്.
എന്തെന്നാല്‍ അവരോ തങ്ങളുടെ തൊണ്ണൂറ്റൊമ്പത് ബ്ലൊഗുകളേയും അഗ്രഗേറ്ററില്‍ ഉപേക്ഷിച്ച്, പബ്ലിഷ് ചെയ്യാന്‍ പറ്റാതെ പോയ ഒരു പോസ്റ്റിനെ ഓര്‍ത്ത് വിലപിക്കുന്നു.

അവരോ ജനപക്ഷത്തെ തുറന്നു കാട്ടാതെ അച്ചടി മാധ്യമത്തില്‍ പേരു വരുന്നതും കാത്തിരിക്കുന്നു.
ഞാന്‍ സത്യം സത്യമായീട്ട് നിങ്ങളൊടു പറയുന്നു, ഇവന്റെയൊക്കെ പേര് വാരികകളില്‍ വരുന്നത്
ഒട്ടകം സു‍ചിക്കുഴയില്‍ക്കൂടി കടക്കുന്നതിലും ബുദ്ധിമുട്ടിയാണ്. അച്ചടി മാധ്യമത്തില്‍ പരാമര്‍ശിക്കപ്പെടും മുംമ്പ് മേല്‍പ്പറഞ്ഞവന്മാര്‍ വാ‍യനക്കാ‍ര്‍ ഒന്നുമില്ലാതെ ഈച്ചയാട്ടി ഇരുന്നതായിട്ട്
നമുക്ക് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നതാണ്.

ആകയാല്‍ നിങ്ങള്‍ എന്റ്റെ പാത പിന്തുടരൂ.
നിങ്ങള്‍ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുകയും പിന്‍വലിക്കാതെ തന്നെ ചിലപ്പോള്‍ ലംഘിക്കുകയും ചെയ്യൂ.
നിങ്ങള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് വദംവശരാകരുതെന്നപോലെ അവരെ വിമര്‍ശിക്കാനും പോവരുത്.
അവര്‍ ഭാഷാവരം ലഭിച്ചവര്‍ !!!
സാധാ ബ്ലോഗര്‍മാരുടെ മേത്ത് കുതിര കേറൂ. തന്തയ്ക്കു വിളിക്കൂ..
അവരുടെ പോസ്റ്റുകളെ വിക്രുതമാക്കി പുനരവതരിപ്പിക്കൂ. “

വി: ബ്ലോമസ്സുകുട്ടിയുടെ ഉപദേശങ്ങള്‍ ഈയ്യുള്ളവന്‍ ശിരസ്സാ വഹിക്കുന്നു. പ്രഖ്യാപനങ്ങള്‍ അടിയനും ലംഘിക്കൂന്നു.

ബ്ലൊമ്മേന്‍ !!!!



Friday, November 2, 2007

പാട്ടപെറുക്കികള്‍ ജീവിച്ചോട്ടെ

ഗോപിക്കുട്ടന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു. അന്നന്നു വേണ്ട അന്നത്തിനു കഷ്ടപ്പെടുന്നവന്‍.
പാവം പാട്ട, തകരം മുതലായവ പെറുക്കി വിറ്റ് ആര്‍ക്കും ഒരു ശല്യവുമില്ലാതെ തന്റെ പുരയില്‍ മാന്യമായി ജീവിച്ചു.

തോമസ്സുകുട്ടി നാട്ടിലെ അറിയപ്പെടുന്ന വീട്ടിലെ കാശുകാരന്‍ ചെക്കന്‍ ആയിരുന്നു.
തല്ലുകൊള്ളി..നാട്ടുകാരെ തെറി വിളിക്കലാണ് പ്രധാന പരിപാടി.
പിന്നെ കള്ളും കലം പറിക്കുക, കോഴിയെ പൊക്കുക തുടങ്ങി ചില്ലറ മോഷണങ്ങളും.

തോമസ്സുകുട്ടിയുടെ കൂടെ നല്ല ആള്‍ബലം ഉണ്ടായിരുന്നു.
അവന്‍ കട്ടുകൊണ്ടു വരുന്ന കോഴികളെ ശാപ്പിട്ട് കള്ളുമടിച്ച് അവനു ജയ് വിളിക്കുന്നവര്‍ !!
ദോഷം പറയരുതല്ലോ..ചിലപ്പൊഴൊക്കെ അവന്റെ സ്വന്തം വീട്ടില്‍ നിന്നും ചില വിശിഷ്ടഭോജ്യങ്ങളും അവന്‍ കൂട്ടുകാര്‍ക്കായി എത്തിക്കാറുണ്ടായിരുന്നു.
അവന് കൂട്ടുകാര്‍ എന്നാല്‍ ജീവനായിരുന്നു.
അവരെ രസിപ്പിക്കാനായി അവന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു.

ഒരു ദിവസം ഗോപിക്കുട്ടന്റെ കോഴിക്കൂട്ടില്‍ നിന്നും ഒരു കോഴിയെ അടിച്ചു മാറ്റി അവന്‍ കൂട്ടുകാര്‍ക്കായി കറി വച്ച് വിളമ്പി.
സംഭവമറിഞ്ഞ ചിലര്‍ അവനേ ഗുണദോഷിച്ചു.
“നല്ല വീട്ടില്‍ പിറന്ന ചെക്കനല്ലേ. കുടുംബത്തിന്റെ മാനം കളയാതെ നല്ലതു വല്ലൊം ചെയ്യ്’“
എവിടെ..!!!
തോമസ്സുകുട്ടിക്ക് ജയ് വിളിക്കാനുമുണ്ടായി കുറേപ്പേര്‍..
“വല്ലവന്റേം കോഴി..വല്ലവനും കൊന്നു തിന്നുന്നു. എനിക്കിപ്പൊ എന്താ..
വേലിക്കല്‍ പൊയി നില്‍ക്കാം ..ഒരു കഷ്ണമെങ്ങാന്‍ എറിഞ്ഞു കിട്ടിയാന്‍ ഭാഗ്യമായി“..എന്ന മട്ടില്‍ വേറേ ചിലര്‍.

“ഇതൊന്നും കൊട്ടിഘോഷിക്കേണ്ട കാര്യമല്ല. എന്തിന്..പണ്ടെന്റെ ഒരു താറാവിനെ ഇവന്‍ പിടിച്ചോണ്ടു പോയിട്ട് ഞാന്‍ വല്ലതും പറഞ്ഞോ” എന്ന മട്ടില്‍ വേറേ ചിലരും.

“അടിയന്‍ ഓമനിച്ചു വളര്‍ത്തുന്ന കോഴിയാര്‍ന്നു. തമ്പ്രാന്‍ പീടിച്ചോണ്ടു പോയത് കഷ്ടമായിപ്പോയി”
എന്ന് ഗോപിക്കുട്ടന്‍ കവലയില്‍ നിന്ന് കരഞ്ഞു പറഞ്ഞു.

എന്തായാലും തോമസ്സുകുട്ടിക്ക് അതൊരു നാണക്കേടായിത്തോന്നി. കാര്യം താന്‍ ചെയ്തത് പോക്രിത്തരമാണേലും താനൊരു തമ്പ്രാനല്ലേ. ഗോപിക്കുട്ടന്‍ ഒരു അടിയാനും. കവലയില്‍ വച്ച് അങ്ങനെ പരസ്യമായിപ്പറയാമോ?

പിറ്റേന്ന് വയറു നിറയേ കള്ളടിച്ച് തോമസ്സുകുട്ടി ഗോപിക്കുട്ടനേ ചീത്ത വിളിച്ചു.
“നിന്നെയെനിക്കറിയാമെടാ തെണ്ടീ..നീ വല്ലവന്റേം പാട്ട പെറുക്കി വിറ്റല്ലേ ജീവിക്കുന്നേ..നിന്റെയൊക്കെ വീട്ടിലെ കോഴി മാത്രമല്ല ആട്, പന്നി, പട്ടി, പുച്ച ഇവയൊക്കെ ഞാന്‍ പിടിച്ചു തിന്നും. ഒരുത്തനും എന്നോട് ചോദിക്കാന്‍ വരില്ല. നീ അത്രക്ക് ഓമനിച്ചു വളര്‍ത്തുന്ന കോഴിയായിരുന്നെല്‍ എന്റെ കണ്ണില്‍ പെടാതെ വളര്‍ത്തണമായിരുന്നു”

ഈ സംഭവത്തിനുമുണ്ടായി മേല്‍പ്പറഞ്ഞ തരം എല്ലാ പ്രതികരണങ്ങളും..
എന്താണേലും കള്ളിറങ്ങിയ ഒരു പുലര്‍കാലേ തോമസ്സുകുട്ടി ഇത്രയും കുടി അരുള്‍ ചെയ്തു.
“ഞാന്‍ ഇന്നലെ ചീത്ത വിളിച്ചത് ഗോപിക്കുട്ടനേയല്ല. പൊതുവേ എല്ലാ പാട്ടപെറുക്കികളേം ആയിരുന്നു. ഇവന്മാരെല്ലാം വെറും തൊട്ടാവാടികളാന്നേ...അവര്‍ക്കിത്തിരി തന്റേടം വരാനാ ഞാനിതൊക്കേ ചെയ്യുന്നേ..“

പുറമേ ..തലേന്ന് വീട്ടില്‍ ഉണ്ടാക്കിയിട്ട് മിച്ചം വന്ന് കോഴി ബിരിയാണി കവലയില്‍ വിളമ്പുകേം ചെയ്തു.
കവലേല്‍ നിന്നവര്‍ തല കുലുക്കി പാസ്സാക്കി.
”അല്ലേലും തോമസ്സുകുട്ടി ഒരു ഗുണമുള്ളോനാ..”

എന്തു പറയാന്‍ !!! വിശുദ്ധ തോമസ്സുകുട്ടി പുണ്യാളന്‍ നീണാല്‍ വാ‍ഴട്ടെ !!!

Thursday, November 1, 2007

എല്ലാം തികഞ്ഞ ബ്ലോഗപ്പന്‍ - അഭിമുഖം

ചോ: നമസ്കാരം. താങ്കളേക്കുറിച്ച് ഒന്നു ചോദിച്ചറിയാന്‍ വന്നതാ..

ഉ: പോയി നിന്റെ പണി നോക്ക്. ഒട്ടും നേരമില്ല. തൊട്ടാവാടികള്‍ക്കായി ഒരു ആക്ഷേപഹാസ്യപരമ്പര എഴുതുന്ന തിരക്കിലാ.

ചോ: പ്ലീസ്സ്..എന്നെ നിരാശനാക്കല്ലേ. അഞ്ചുമിനിറ്റ് മതി. നമുക്ക് വേഗം തീര്‍ക്കാം.മുന്ന് മാട്ടം പനങ്കള്ളും, ഒന്നരക്കിലോ പോത്തിറച്ചി ഉലര്‍ത്തിയതും കൊണ്ട് വന്നിട്ടുണ്ട്.

ഉ: എങ്കിലെട് . വേഗം തീര്‍ത്തു തരാം.

ചോ: അപ്പോള്‍ അഭിമുഖം?

ഉ: അതും വേഗം തീര്‍ത്തു തരം. ഒന്നു ചോദിക്കെടാ തെണ്ടീ..

ചോ: തെണ്ടിയെന്നു കേട്ടപ്പൊഴാ ഓര്‍ത്തത്. ബൂലോഗ പ്രതിഭ, ആക്ഷേപസാഹിത്യകാരന്‍, തൊട്ടാവാടികളുടെ ഗുരു, കാണ്ടാമ്രുഗത്തിന്റെ തൊലിക്കട്ടിയുള്ളവന്‍, കൊഞ്ജാണന്‍,മയി‌‌‌--ന്‍ തുടങ്ങി ഒട്ടേറെ പേരുകളിലാണല്ലോ താങ്കള്‍ ബൂലോഗത്ത് അറിയപ്പെടുന്നത്.

ഉ: അതേ..ബൂലോഗത്ത് എല്ലാം തികഞ്ഞവന്‍ ഞാനാണ്‌. ഇത്രയും പേരിലൊന്നും ഒതുക്കി നിര്‍ത്താവുന്നതല്ല എന്റെ വ്യക്തിത്വം.

ചോ: ബൂലോഗത്ത് തുറന്ന് വച്ചിരിക്കുന്ന ഏതൊന്നിനും പാരഡി പണിയുന്നത് താങ്കളുടെ ജന്മാവകാശമാണെന്ന് കേട്ടു.

ഉ:ഞാന്‍ പാരഡി എഴുതുന്നത് കൊണ്ടാണ് അവന്റെയൊക്കെ പോസ്റ്റുകള്‍ ആള്‍ക്കാര്‍ വായിക്കുന്നത്.സത്യം പറഞ്ഞാല്‍ ഇവനൊക്കെ പോസ്റ്റുന്നതിനു മുമ്പേ അതിന്റെ കരട് എനിക്ക് അയച്ചു തരാറുണ്ട്. പാരഡിയുണ്ടാക്കാനായി.

ചോ: താങ്കള്‍ ബ്ലോഗിലുള്ളവരെക്കുറിച്ച് ഇനിയൊന്നും എഴുതില്ലെന്നും , ധ്യാനം കൂടി നല്ലവനായി എന്നുമൊക്കെ കേട്ടിരുന്നല്ലോ?

ഉ: നീയെവിടെക്കിടന്ന കോപ്പനാടാ? വെളിവില്ലാത്തപ്പോള്‍ പലതും പറഞ്ഞെന്ന് വച്ച്.

ചോ: ആക്ഷേപഹാസ്യമെന്ന പേരില്‍ താങ്കള്‍ നടത്തുന്നത് വ്യക്തിഹത്യയാണെന്ന് പറയപ്പെടുന്നു.

ഉ: നീയാ തോട്ടിറമ്പിലെ ചാക്കോടെ മകനല്ലേ. അടുത്ത പോസ്റ്റില്‍ കാണിച്ചു തരാം.

ചോ:മലയാള ഭാഷയിലെ ഏറ്റവും ഉല്‍ക്രഷ്ടമായ സാഹിത്യശാഖ?

ഉ: സംശയമെന്താ പാരഡി തന്നെ. കവിത, നോവല്‍ , നാടകം ഇതൊക്കെ ആര്‍ക്കെങ്കിലും രസിക്കുമോ? ആള്‍ക്കാരെ രസിപ്പിക്കാനാണ്‌ ഞാന്‍ എഴുതുന്നത്.

ചോ: ആള്‍ക്കാരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുന്നതാണ്‌ മലയാളം ബ്ലോഗുലത്തെ പ്രതിസന്ധി എന്ന് താങ്കള്‍ അഭിപ്രായപ്പെട്ടല്ലോ?

ഉ: ഭ.!! കോപ്പേ.. ഞാനങ്ങനെ പലതും പറയും.ആവശ്യമില്ലാത്തൊന്നും ഇവിടെപ്പറയേണ്ട.

ചോ: തെന്നി വീഴാത്തോനെ ഉന്തിയിട്ടാണ് താങ്കള്‍ ആള്‍ക്കാരെ രസിപ്പിക്കുന്നത് എന്നൊരു പരാതിയുണ്ട്.

ഉ: ഈ പറയുന്നവന്മാരൊന്നും എന്നെ ഉന്തിയിടാന്‍ വരാത്തതെന്താ. ഞാനൊരച്ചായനാ. അങ്ങനെയൊന്നും വീഴത്തില്ല.

ചോ:ബ്ലോഗുലത്തിനുള്ള താങ്കളുടെ സംഭാവനകള്‍ ഒന്ന് ചുരുക്കിപ്പറയാമോ?

ഉ: അങ്ങനെ ചുരുക്കിയൊന്നും പറയാന്‍ പറ്റില്ല. ഒത്തിരിയുണ്ട്. ഏകാധിപതിയെപ്പോലെ വിലസിയിരുന്ന അടപ്പൂരാനേയും കൂട്ടരേയും കെട്ടു കെട്ടിച്ചതാണ്‌ ഏറ്റവും പ്രധാനം. വനിതാബ്ലോഗര്‍ന്മാരുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ചു. തൊട്ടാവാടികളായ ബ്ലോഗന്മാരെ റാഗ് ചെയ്ത് മിടുക്കരാക്കി. എല്ലാത്തിനും ഉപരിയായി പാരഡികളിലൂടെ ചില സ്രുഷ്ടികളെ റേപ്പ് ചെയ്ത് ഉല്‍ക്രുഷ്‌ടമാക്കി. ഞാനേ വെളുക്കോളം ഉറക്കമിളച്ചിരുന്നാണ്‌ ഈ സേവനമൊക്കെ ചെയ്യുന്നേ.എനിക്കേ കഞ്ഞിക്കുരു മേടിക്കാന്‍ പണി വേറെയുണ്ട്. ഇതെല്ലാം ഒരു തമാശ. പാവങ്ങള്‍ ബാക്കി ബൂലോഗവാസികള്‍ ബ്ലോഗു കൊണ്ടാ ജീവിക്കുന്നേ.

ചോ: ഒരു ചോദ്യം കൂടി...

ഉ: കള്ള ....മോനേ. കള്ളും, പോത്തും തീര്‍ന്നത് കണ്ടില്ലേ? വേഗമെണീറ്റ് പൊക്കോ.തന്തക്കു വിളി കേള്‍ക്കെണ്ടേല്‍..ഞാന്‍ പോയി ഒരു പാരഡി കൂടി എഴുതട്ടെ.