Wednesday, July 29, 2009

ഇതാരാണെന്ന് കണ്ടുപിടീക്കൂ


ആര്‍ക്കും ചെയ്യാവുന്ന ഒരു ചെറിയ പരീക്ഷണം.
ഗൂഗിളില്‍ ഒരു മലയാളം ബ്ലോഗറുടെ (വല്യ പുള്ളീയാ...) പേരടീച്ചു കൊടുത്തിട്ടു ഒന്നു സെര്‍ച്ച് ചെയ്യൂ..
അതിയാന്റെ നാലു ഫോട്ടംസ് ഉടനെ കാണിച്ചു തരും.
നാലമത്തെ ഫോട്ടൊ എനിക്കിഷ്ടപ്പെട്ടു..

അതോണ്ട് ഇവിടെ തട്ടുന്നു.
അതാരാണെന്ന് പറയാമോ..?

Wednesday, July 8, 2009

ചെറായി

പല രൂപത്തില്‍, പല ഭാവത്തില്‍
എത്ര നാളായി ഫൈറ്റുന്നു ? ലോ ലെവനെതിരായി.

കാരണമൊന്നു മാത്രം.
വെറും അസൂയ.
അവനനങ്ങനെ അടിച്ചു പൊളിച്ചാലെങ്ങനാ?

നമുക്കത്രക്കൊന്നും മിടുക്കില്ലേ...
എന്നാലും ഒരുത്തനിട്ട് പണിയുമ്പോ എന്നാ സുഖം?
ഇനി കുറച്ചു നാള്‍ ഇവിടെ കളിക്കാം..

വാരഫലം അനുസരിച്ച് ചെറായിയിലെ തിരകള്‍ ഉടനെ ഒതുങ്ങാന്‍ വഴിയില്ല.
ഇതാണ്‌ കേരളത്തിലെ കുഴപ്പോം.
സമ്പൂര്‍ണ്ണ സാച്ചരത. !!!!
എല്ലാ പരിപാടികളും എന്തെങ്കിലും ചീളു കാരണം പറഞ്ഞ് ഉടക്കിടുക.
പിന്നെ ചര്‍ച്ചകള്‍ , വിവാദങ്ങള്‍.
ഒരു കാര്യോം മര്യാദയ്ക്കു നടക്കുന്നതു ഒരുത്തനും സഹിക്കേല...

അതെങ്ങനെ.. ഈ ബ്ലോഗു തന്നെ അങ്ങനെ ഉണ്ടായതല്ലേ..
വെറും അസൂയ മൂത്ത്.
സ്വന്തം കണ്ണിലെ തടി കളയാതെ മറ്റുള്ളോന്റെ കണ്ണിലെ കരട് കളയാന്‍ നടക്കുവാ ഈ ഞാന്‍.
ശരി എന്നാല്‍..
തെറി വിളി കേള്‍ക്കാതെ ഉറങ്ങാന്‍ പറ്റണില്ല എന്നു വന്നാല്‍ എന്തു ചെയ്യും..

ചെറായി ബ്ലോഗ്ഗ് സംഗമത്തിനു അഭിവാദ്യങ്ങള്‍ !!!