വര്‍ഷം: 2012
സ്ഥലം: സുപ്രീംകോടതി
30 വര്‍ഷം പഴക്കമുള്ള ഒരു കേസിന്റെ വിധി പറയാന്‍ ജഡ്ജി ചെയറില്‍ ഇരുന്നു...
പ്രതികള്‍ തീര്‍ത്തും കുറ്റക്കാരാണെന്ന് സമൂഹത്തിനും ജഡ്ജിക്കും ഉത്തമബോധ്യമുണ്ടായിരുന്നു...
എങ്കിലും...അദ്ദേഹം വിധിപ്രസ്താവന ഇങ്ങനെ ഉപസംഹരിച്ചു."വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ വാദിഭാഗത്തിനു കഴിയാത്തതിനാല്‍........"
കോടതിയില്‍ നിന്നും "V" മുദ്ര കാട്ടി ഇറങ്ങി വന്ന നല്ലിടയന്മാരും മണവാട്ടിയും ചിരപുരാതനമായ ആ വാക്കുകള്‍ ആവര്‍ത്തിച്ചു.
"ഒടുവില്‍ സത്യം ജയിച്ചു."
ജാഗ്രതാസമിതി ഒരുക്കി നിറുത്തിയിരുന്ന കുഞ്ഞാടുകള്‍ ആര്‍ത്തു വിളിച്ചു.
***********************